
വെണ്മണി: വെണ്മണി സെഹിയോൻ മാർത്തോമ്മാ ദൈവാലയത്തിന്റെ 122 ആമത് ഇടവകദിനവും കൺവൻഷനും
ജനുവരി 8 മുതൽ 11 വരെ വെൺമണി സെഹിയോൻ ദൈവാലയത്തിൽ നടത്തും.
8 മുതൽ 10 വരെ വൈകിട്ട് 6 : 30 നു നടക്കുന്ന ഇടവക കൺവൻഷനിൽ
ചുവടെ ചേർക്കുന്നവർ
പ്രാസംഗീകർ ആയിരിക്കും. 8 നു റവ. ഫാ. പൗലോസ് പാറക്കര കോർ എപ്പിസ്‌കോപ്പ, 9 നു
ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ, 10 നു റവ. ഡോ. പി. പി തോമസ്. 11 നു രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയും തുടർന്ന് ഇടവക ദിന പൊതുസമ്മേളനവും, പൊതുസമ്മേളനത്തിൽ ഇടവക അംഗങ്ങളായ 80 വയസ്സിനു മുകളിൽ പ്രായം ആയവരെ ആദരിക്കലും, കുടുംബ ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ചവരെ ആദരിക്കലും നടത്തും.
,ഈ ശുശ്രുഷയ്ക്ക് റവ. കെ. ഇ ഗീവർഗീസ് നേതൃത്വം നൽകും. വികാരി. റവ. ഡോ. സജു മാത്യു, സഹ. വികാരി. റവ. നോബിൻ സാം ചെറിയാൻ, റവ. ഡോ. പി. എസ്സ് ഡാനിയേൽ, റവ തോമസ് ജോർജ് എന്നിവരുടെ സാനിധ്യവും, നേതിർത്വവും ഈ ദിവസങ്ങളിൽ നടക്കുന്ന ശുശ്രുഷകളിൽ ഉണ്ടായിരിക്കും











